ന്യൂഡൽഹി: ഡൽഹിയിലെ മുൻ കോൺഗ്രസ് സർക്കാറിനെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വികസന കാര്യത്തിൽ കോൺഗ്രസ് സർക്കാർ ഡൽഹിയെ അവഗണിച്ചുവെന്നും കോൺഗ്രസിൻെറ പരാജയമാണ് ആം ആദ്മി പാർട്ടിയുടെ രൂപീകര ണത്തിനിടയാക്കിയതെന്നും കെജ്രിവാൾ പറഞ്ഞു.
‘‘പൂർണ സംസ്ഥാനമല്ലാതിരുന്നിട്ടും ഷീല ദീക്ഷിത് സർക്കാർ മുമ്പോട്ട് കൊണ്ടു പോകുന്നുണ്ടല്ലൊ എന്നും എന്തുകൊണ്ട് നിങ്ങൾക്ക് അത് പറ്റില്ലെന്നും ജനങ്ങൾ എന്നോട് ചോദിച്ചു. ഷീല ദീക്ഷിത് യഥാർഥത്തിൽ ഒരു സർക്കാറിനാണോ നേതൃത്വം നൽകിയതെന്ന് ഞാൻ തിരിച്ച് ചോദിക്കുന്നു. ഒരാൾക്ക് അതുപോലെ സർക്കാർ നയിക്കാൻ സാധിക്കുമെങ്കിൽ നമുക്കും ചെയ്യാം. ഷീല ദീക്ഷിത് മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ നിങ്ങൾ എന്തിനാണ് ഞങ്ങളെ തെരഞ്ഞെടുത്തത്.? എന്തിനാണ് ജനങ്ങൾ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്തത്.?’’ -കെജ്രിവാൾ ചോദിച്ചു. ഡൽഹിയിലെ രോഹിണിയിൽ പാർട്ടി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം 70 വർഷത്തോളമായി കോൺഗ്രസ് ഭരണത്തിന് കീഴിലായിരുന്നുവെന്നും കോൺഗ്രസ് മികച്ച പ്രവത്തനങ്ങൾ കാഴ്ച വെച്ചിരുന്നെങ്കിൽ ആം ആദ്മി പാർട്ടി നിലവിൽ വരില്ലായിരുന്നുവെന്നും കെജ്രിവാൾ വ്യക്തമാക്കി. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി ലഭിച്ചാൽ ആരോഗ്യ, വിദ്യാഭ്യാസ, നിർമാണ മേഖലയിൽ മികവ് കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.